Month: ഡിസംബര് 2018

മശിഹായെ പ്രതീക്ഷിക്കുക

ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ? ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? മത്തായി 13:55

റിപ്പയര്‍ ചെയ്യുന്നയാള്‍ വളരെ ചെറുപ്പമായി തോന്നി. ഞങ്ങളുടെ പ്രശ്നം - കാര്‍ സ്റ്റാര്‍ട്ടാകാത്തത് - പരിഹരിക്കാന്‍ തക്ക പ്രായം അയാള്‍ക്കില്ലെന്നു തോന്നി. "അതൊരു കൊച്ചു പയ്യനാണല്ലോ" എന്‍റെ ഭര്‍ത്താവ് ഡാന്‍, തന്‍റെ സംശയം വെളിപ്പെടുത്തിക്കൊണ്ട് എന്നോടു മന്ത്രിച്ചു. യുവാവിലുള്ള അദ്ദേഹത്തിന്‍റെ അവിശ്വാസം, യേശു ആരാണെന്നു സംശയിച്ച നസറേത്ത് നിവാസികളുടെ പിറുപിറുപ്പുപോലെ തോന്നി.

"ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ?" യേശു പള്ളിയില്‍ ഉപദേശിച്ചപ്പോള്‍ അവര്‍ ചോദിച്ചു (മത്തായി 13:55). തങ്ങള്‍ക്കറിയാവുന്ന ഒരുവന്‍ രോഗികളെ സൗഖ്യമാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു കണ്ട് അത്ഭുതം കൂറിയ അവര്‍ കളിയാക്കിക്കൊണ്ടു ചോദിച്ചു, "ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിച്ചു?" (വാ. 54). യേശുവില്‍ വിശ്വസിക്കുന്നതിനു പകരം അവന്‍ പ്രദര്‍ശിപ്പിച്ച അധികാരം നിമിത്തം അവങ്കല്‍ ഇടറിപ്പോയി (വാ. 15, 58).

ഇതേപോലെ, രക്ഷകന്‍റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാന്‍ നാം പാടുപെടാറുണ്ട്, വിശേഷിച്ചും ജീവിതത്തിന്‍റെ പരിചിതവും സാധാരണവുമായ വിശദാംശങ്ങളില്‍. അവന്‍റെ സഹായം പ്രതീക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതോടെ നമ്മുടെ ജീവിതത്തെ രൂപാന്തപ്പെടുത്താനുള്ള അവന്‍റെ അത്ഭുതത്തെ നമുക്കു നഷ്ടപ്പെടും (വാ. 58).

തനിക്കാവശ്യമായ സഹായം മുമ്പില്‍ തന്നെയുണ്ടായിരുന്നു എന്നു ഡാന്‍ കണ്ടു. ഒടുവില്‍ ആ യുവാവിന്‍റെ സഹായം സ്വീകരിക്കാന്‍ സമ്മതിച്ചുകൊണ്ട് ഞങ്ങളുടെ പഴയ കാറിന്‍റെ ബാറ്ററി പരിശോധിക്കാന്‍ ആ യുവാവിനെ അനുവദിച്ചു. അയാള്‍ ഒരു ബോള്‍ട്ട് മുറുക്കിയപ്പോള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി-എന്‍ജില്‍ പ്രവര്‍ത്തിക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്തു. "ക്രിസ്തുമസ് പോലെ അതു പ്രകാശിച്ചു" ഡാന്‍ പറഞ്ഞു.

അതുപോലെ മശിഹാ നമ്മുടെ ജീവിതത്തില്‍ പുതിയ വെളിച്ചവും ജീവനും ദൈനംദിന യാത്രയില്‍ സഹായവും കൊണ്ടുവരുമെന്ന് നമുക്കു പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യാം.

"കര്ത്താവിന്റേത്"

ശരീരത്ത് "മഷി പതിപ്പിക്കുന്നത്" ഇക്കാലത്ത് വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു എന്നു കാണാന്‍ വിഷമമില്ല. ചില ടാറ്റൂകള്‍ ശ്രദ്ധയില്‍പെടാന്‍ കഴിയാത്തവിധം ചെറുതാണ്. മറ്റുള്ളവ-അത്ലറ്റുകള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയും പൊതു ജനങ്ങളും - ബഹുവര്‍ണ്ണ മഷികളും വാക്കുകളും ചിത്രീകരണങ്ങളും കൊണ്ട് ശരീരം മുഴുനും മറയ്ക്കുന്നു. ഇതിവിടെ തുടരും എന്നു തോന്നിപ്പിക്കുന്ന ഈ ട്രെന്‍ഡ്, 2014 ല്‍ 300 കോടി ഡോളര്‍ വരുമാനമാണ് നേടിയെടുത്തത്-കൂടാതെ ടാറ്റൂ മായിക്കുന്നതിന് മറ്റൊരു 6.6 കോടി ഡോളറും.

ടാറ്റൂവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നിയാലും, ആളുകള്‍ പ്രതീകാത്മകമായി തങ്ങളുടെ ശരീരത്തില്‍ "യഹോവയ്ക്കുള്ളവന്‍" (വാ. 5) എന്ന് എഴുതുന്നതിനെക്കുറിച്ച് യെശയ്യാവ് 44 പറയുന്നു. ഈ സ്വയം-എഴുതുന്ന ടാറ്റൂ, താന്‍ തിരഞ്ഞെടുത്ത ജനത്തെ (വാ. 1) യഹോവ കരുതുന്നതിനെ വിവരിക്കുന്ന ഒരു മുഴുവന്‍ ഖണ്ഡികയുടെ പൂര്‍ത്തീകരണമാണ്. അവര്‍ക്ക് അവന്‍റെ സഹായം പ്രതീക്ഷിക്കാമെന്നും (വാ. 2), അവരുടെ ദേശവും സന്തതികളും അനുഗ്രഹത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നും (വാ. 3) ഉറപ്പു നല്‍കിയിരിക്കുന്നു. ഒരു ലളിതവും ശക്തിമത്തായതുമായ വാക്കായ "യഹോവയ്ക്കുള്ളവന്‍" തങ്ങള്‍ ദൈവത്തിന്‍റെ വകയാണെന്നും അവന്‍ തങ്ങളെ കരുതുമെന്നും ഉള്ള ജനത്തിന്‍റെ ഉറപ്പിനെ വെളിപ്പെടുത്തുന്നു.

യേശുക്രിസ്തുവിലെ വിശ്വാസം മൂലം ദൈവത്തിങ്കലേക്കു വരുന്നവര്‍ക്ക് തങ്ങള്‍ "കര്‍ത്താവിനുള്ളവന്‍" എന്ന് ഉറപ്പോടെ പറയാന്‍ കഴിയും. നാം അവന്‍റെ ജനവും അവന്‍റെ ആടുകളും അവന്‍റെ മക്കളും അവന്‍റെ അവകാശവും അവന്‍റെ മന്ദിരവുമാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളില്‍ നാം ആശ്രയിക്കുന്ന കാര്യങ്ങളാണിവ. നമുക്ക് ബാഹ്യമായ അടയാളങ്ങളോ ടാറ്റൂവോ ഇല്ലെങ്കിലും നാം ദൈവത്തിന്‍റെ വകയാണെന്നുള്ള ദൈവാത്മാവിന്‍റെ സാക്ഷ്യം നമ്മുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതില്‍ നമുക്കു സന്തോഷിക്കാം (റോമര്‍ 8:16-17 കാണുക).

മാറാത്ത സ്നേഹം

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" കാര്‍ ഡോര്‍ വലിച്ചടച്ച് സ്കൂളിലേക്കോടുമ്പോള്‍ ഡാഡി വിളിച്ചു പറഞ്ഞു. ഞാന്‍ ആറാം ക്ലാസ്സിലായിരുന്നു. ഇതേ രംഗം കഴിഞ്ഞ ആറു മാസമായി ഞങ്ങള്‍ തുടരുകയായിരുന്നു. ഞങ്ങള്‍ സ്കൂളിലെത്തി, ഡാഡി പറഞ്ഞു, "മികച്ച ദിവസമാകട്ടെ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" "ബൈ" എന്നു മാത്രം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തോടു കോപമോ ഞാന്‍ അദ്ദേഹത്തെ അവഗണിക്കുകയോ ആയിരുന്നില്ല. ഞാന്‍ എന്‍റെ ചിന്തകളില്‍ മുഴുകിയിരുന്നതിനാല്‍ ഡാഡിയുടെ വാക്കുകള്‍ ഞാന്‍ ശ്രിദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും എന്‍റെ ഡാഡിയുടെ സ്നേഹം സ്ഥിരമായി നിന്നു.

ദൈവത്തിന്‍റെ സ്നേഹവും അതുപോലെയാണ്-അതിലധികവും. ഈ സ്ഥിരമായ സ്നേഹത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന എബ്രായ പദം ആണ് ഹേസെദ്. പഴയ നിയമത്തില്‍ ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. 136-ാം സങ്കീര്‍ത്തനത്തില്‍ മാത്രം 26 പ്രാവശ്യം! ഒരു ആധുനിക വാക്കിനും ഇതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴികയില്ല. നാമതിനെ "ദയ," "ആര്‍ദ്രസ്നേഹം," "കരുണ" അല്ലെങ്കില്‍ വിശ്വസ്തത എന്നിങ്ങനെ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇടമ്പടി സമര്‍പ്പണത്തില്‍ അടിസ്ഥാനപ്പെട്ട സ്നേഹമാണ് ഹേസെദ്. വിശ്വസ്തവും പ്രതിബദ്ധതയുമുള്ള സ്നേഹമാണത്. ദൈവത്തിന്‍റെ ജനം പാപം ചെയ്യുമ്പോള്‍ പോലും അവരെ സ്നേഹിക്കുന്നതില്‍ അവന്‍ വിശ്വസ്തനാണ്. മാറാത്ത സ്നേഹം ദൈവിക സ്വഭാവത്തിന്‍റെ അവിഭാജ്യ ഘടകമാണ് (പുറപ്പാട് 34:6).

ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, ഞാന്‍ എന്‍റെ ഡാഡിയുടെ സ്നേഹത്തെ മുതലെടുക്കാറുണ്ടായിരുന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ എന്‍റെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്തെയും ഞാന്‍ മുതലെടുക്കാറുണ്ട്. ദൈവത്തെ ശ്രവിക്കാനും പ്രതികരിക്കാനും ഞാന്‍ മറന്നുപോകും. എങ്കിലും എന്നോടുള്ള ദൈവത്തിന്‍റെ സ്നേഹം -എന്‍റെ ജീവിതത്തിനു മുഴുവനും മതിയായ ഉറപ്പുള്ള അടിസ്ഥാനമായി-മാറാതെ നില്ക്കുമെന്നെനിക്കറിയാം.

ഭവനം

വീടു വില്പന ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു സ്നേഹിത അടുത്തയിടെ കാന്‍സര്‍ ബാധിച്ചു മരിച്ചു. പാറ്റ്സിയെക്കുറിച്ച് ഞാനും ഭാര്യയും സ്മരിച്ചപ്പോള്‍, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പാറ്റ്സി ഒരാളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും അദ്ദേഹം ഞങ്ങളുടെയും നല്ല സ്നേഹിതനായിത്തീരുകയും ചെയ്ത കാര്യം സ്യൂ സ്മരിച്ചു.

ഇവിടെ ഞങ്ങളുടെ സമൂഹത്തില്‍ ജീവിക്കുന്നതിന് ആളുകള്‍ക്ക് വീട് കണ്ടെത്താന്‍ പാറ്റ്സി സഹായിച്ചിരുന്നു എന്നു മാത്രമല്ല, നിത്യതയിലും ഒരു വീട് ഉറപ്പാക്കാന്‍ അവള്‍ ആളുകളെ സഹായിച്ചിരുന്നു എന്നറിയുന്നത് എത്രയോ പ്രോത്സാഹന ജനകമാണ്.

യേശു നമുക്കു വേണ്ടി ക്രൂശിലേക്കു പോകുവാന്‍ തയ്യാറെടുത്തപ്പോള്‍, നമ്മുടെ നിത്യഭവനത്തെക്കുറിച്ച് അവന്‍ വലിയ താല്പര്യം കാട്ടി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു." തുടര്‍ന്ന് തന്നില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ മതിയായ വാസസ്ഥലങ്ങള്‍ ഉണ്ട് എന്നും അവന്‍ പറഞ്ഞു (യോഹന്നാന്‍ 14:2).

ഈ ജീവിതത്തില്‍ ഒരു നല്ല വീടുള്ളത് നമുക്കിഷ്ടമാണ്-നമ്മുടെ കുടുംബത്തിന് ഭക്ഷിക്കാനും ഉറങ്ങാനും പരസ്പരം കൂട്ടായ്മ ആചരിക്കാനും ഉള്ള പ്രത്യേക സ്ഥലം. എന്നാല്‍  നാം അടുത്ത ജീവിതത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ നമ്മുടെ നിത്യവാസസ്ഥലത്തിന്‍റെ കാര്യത്തില്‍ ദൈവത്തിനു കരുതലുണ്ട് എന്നു കണ്ടെത്തുന്നത് എത്ര അതിശയകരമാണ് എന്നു ചിന്തിക്കുക. ഇപ്പോള്‍ നമ്മുടെ ജീവിതത്തിലുള്ള സാന്നിധ്യവും താന്‍ നമുക്കുവേണ്ടി ഒരുക്കുന്ന ഭവനത്തില്‍ പില്ക്കാലത്തെ സാന്നിധ്യവും (യോഹന്നാന്‍ 14:3) ഉള്‍പ്പെടെ ജീവിതം "പൂര്‍ണ്ണമായി" നമുക്കു നല്‍കുന്നതില്‍ ദൈവത്തിനു നന്ദി (10:10).

യേശുവില്‍ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നതെന്തെന്നു ചിന്തിക്കുന്നത് പാറ്റ്സി ചെയ്തതു

പോലെ ചെയ്യുവാനും മറ്റുള്ളവരെ യേശുവിങ്കലേക്കു നയിക്കുവാനും നമുക്കു വെല്ലുവിളിയാകും.

ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന കരം

എന്‍റെ സുഹൃത്തിനെ യുഎസില്‍ നിന്നുള്ള ഒരു മിഷനറി ദമ്പതികള്‍ ദത്തെടുക്കുകയും ഘാനയില്‍ വളരുകയും ചെയ്തു. ആ കുടുംബം അമേരിക്കയിലേക്ക് മടങ്ങി പോയിക്കഴിഞ്ഞ് അവന്‍ കോളേജില്‍ ചേര്‍ന്നു എങ്കിലും താമസിയാതെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് മിലിറ്ററിയില്‍ ചേരാന്‍ ഒപ്പു വച്ചു. അതവന്‍റെ പഠനത്തിന് ആവശ്യമായ പണം നല്‍കുകയും ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ അവനു അവസരം നല്കുകയും ചെയ്തു. ഇതിലൂടെ എല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം അവനെ ഒരുക്കുകയായിരുന്നു. ഇന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി ക്രിസ്തീയ സാഹിത്യം എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും താല്പര്യജനകമായ ഒരു കഥയുണ്ട്. അപസ്മാരത്തിനു കഴിച്ച മരുന്നിന്‍റെ ശക്തി മൂലം കോളേജിലെ ഒന്നാം വര്‍ഷത്തില്‍ തന്നെ കെമിസ്ട്രി പരീക്ഷയില്‍ അവള്‍ തോറ്റു. ശ്രദ്ധാപൂര്‍വ്വമുള്ള വിശകലനത്തിന് ശേഷം അമേരിക്കന്‍ ആംഗ്യ ഭാഷ പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. അതവള്‍ക്കു കുറേക്കൂടി എളുപ്പമായി തോന്നി. ആ അനുഭവം അയവിറക്കിക്കൊണ്ട് അവള്‍ പറഞ്ഞു, "ഒരു വലിയ ഉദ്ദേശ്യത്തിനുവേണ്ടി ദൈവം എന്‍റെ ജീവിതത്തെ വഴിതിരിച്ചു വിടുകയായിരുന്നു." ഇന്ന് അവള്‍ കര്‍ത്താവിന്‍റെ ജീവിത-രൂപാന്തരീകരണ വചനത്തെ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.

ദൈവം നിങ്ങളെ എങ്ങോട്ടാണു നയിക്കുന്നതെന്ന് നിങ്ങള്‍ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടാറുണ്ടോ? നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പരമാധികാര കരത്തെക്കുറിച്ച് സങ്കീര്‍ത്തനം 139:16 സമ്മതിക്കുന്നു: "ഞാന്‍ പി

ണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തില്‍ എഴുതിയിരുന്നു." നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളെ ദൈവം എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നു നമുക്കറിഞ്ഞുകൂടാ, എങ്കിലും നമ്മെക്കുറിച്ചുള്ള എല്ലാം അവന്‍ അറിയുന്നുവെന്നും നമ്മുടെ ചുവടുകളെ അവന്‍ നിയന്ത്രിക്കുന്നുവെന്നും ഉള്ള അറിവില്‍ നമുക്കു വിശ്രമിക്കുവാന്‍ കഴിയും. അവന്‍റെ അതിശയ കരം മറഞ്ഞിരിക്കുന്നതായി തോന്നിയാലും, അവന്‍ ഒരിക്കലും അകന്നിരിക്കുന്നില്ല.

എകാന്ത ക്രിസ്തുമസ്

ഞാന്‍ ചിലവഴിച്ച ഏറ്റവും ഏകാന്തമായ ക്രിസ്തുമസ് ഉത്തരഘാനയിലെ സാക്കോഗുവിലുള്ള എന്‍റെ മുത്തച്ഛന്‍റെ കോട്ടേജില്‍ വെച്ചുള്ളതായിരുന്നു. എനിക്കന്ന് 15 വയസ്സായിരുന്നു, എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ അവരോടും എന്‍റെ ഗ്രാമത്തിലെ സ്നേഹിതരോടുമൊപ്പം ആയിരുന്നപ്പോള്‍ ക്രിസ്തുമസ് എല്ലായ്പ്പോഴും വലുതും ഓര്‍മ്മിക്കത്തക്കതുമായിരുന്നു. എന്നാല്‍ ഈ ക്രിസ്തുമസ് നിശബ്ദവും ഏകാന്തവും ആയിരുന്നു. ക്രിസ്തുമസ് രാവിലെ ഞാന്‍ നിലത്തു പായയില്‍ കിടന്നപ്പോള്‍ ഒരു പ്രാദേശിക ഗാനം എന്‍റെ ഓര്‍മ്മയില്‍ വന്നു: "വര്‍ഷം സമാപിച്ചു, ക്രിസ്തുമസ് ആഗതമായി; ദൈവപുത്രന്‍ പിറന്നു; ഏവര്‍ക്കും സമാധാനവും സന്തോഷവും." കരച്ചിലോടെ ഞാന്‍ അതു വീണ്ടും വീണ്ടും പാടി.

എന്‍റെ മുത്തശ്ശി വന്നിട്ടു ചോദിച്ചു, "ഏതു പാട്ടാണത്?" എന്‍റെ മുത്തച്ഛനും മുത്തശ്ശിക്കും ക്രിസ്തുമസിനെക്കുറിച്ച് -ക്രിസ്തുവിനെക്കുറിച്ചും - അറിയില്ലായിരുന്നു. അതിനാല്‍ ക്രിസ്തുമസിനെക്കുറിച്ച് എനിക്കറിയാവുന്നത് ഞാന്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. ആ നിമിഷങ്ങള്‍ എന്‍റെ ഏകാന്തതയെ പ്രകാശമാനമാക്കി.

ആടുകള്‍ക്കും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങള്‍ക്കുമൊപ്പം ഏകനായി മേച്ചല്‍പ്പുറത്തായിരിക്കുമ്പോള്‍, ആട്ടിടയ ബാലനായ ദാവീദ് ഏകാന്തത അനുഭവിച്ചിരുന്നു. ആ സമയത്തു മാത്രമായിരുന്നില്ല. തന്‍റെ ജീവിതത്തിന്‍റെ പില്ക്കാലത്ത് അവന്‍ എഴുതി, "ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു" (സങ്കീര്‍ത്തനം 25:16). എന്നാല്‍ ഏകാന്തത തന്നെ ഹതാശയനാക്കാന്‍ ദാവീദ് അനുവദിച്ചില്ല. പകരം അവന്‍ പാടി, "ഞാന്‍ നിങ്കല്‍ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ" (വാ. 21).

സമയാസമയങ്ങളില്‍ നാമെല്ലാം ഏകാന്തത അനുഭവിക്കാറുണ്ട്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ നിങ്ങള്‍ എവിടെ ആയിരുന്നാലും ഒറ്റയ്ക്കോ കൂട്ടുകാരോടൊപ്പമോ ആയിരുന്നാലും ക്രിസ്തുവിനോടൊപ്പം സന്തോഷാവസരം പങ്കിടാന്‍ നിങ്ങള്‍ക്കു കഴിയും.

ഒരു കൈത്താങ്ങ്

ഞങ്ങളുടെ ഐഡാഹോയിലെ ശൈത്യകാലത്ത് വീടിനു പുറകിലുള്ള ഐസ് സ്കേറ്റിംഗിന്‍റെ ആഹ്ലാദം എന്‍റെ മക്കള്‍ ആസ്വദിക്കാറുണ്ട്. അവര്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ സ്കേറ്റ് ചെയ്യാന്‍ പഠിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. തണുത്തുറഞ്ഞ മഞ്ഞു പ്രതലത്തില്‍ കാലെടുത്തു വയ്ക്കാന്‍ അവരെ സമ്മതിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം വീഴ്ചയുടെ വേദന അവര്‍ക്കറിയാമായിരുന്നു. ഓരോ തവണയും അവരുടെ കാല്‍ വഴുതുമ്പോള്‍, ഞാനോ എന്‍റെ ഭര്‍ത്താവോ കൈനീട്ടി അവരെ എഴുന്നേല്പിച്ച് നേരെ നിര്‍ത്തും.

നാം വീഴുമ്പോള്‍ നമ്മെ എഴുന്നേല്പിക്കാന്‍ ഒരാളുള്ളത് സഭാപ്രസംഗിയില്‍ പരാമര്‍ശിക്കുന്ന സഹായ ഹസ്തമെന്ന ദാനമാണ്. മറ്റൊരാളോടൊപ്പം ജോലി ചെയ്യുന്നത് നമ്മുടെ ജോലിയെ മധുരതരവും കൂടുതല്‍ ഫലപ്രദവുമാക്കും (4:9). ഒരു സ്നേഹിതന്‍ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ടുവരും.  നാം വെല്ലുവിളികളെ നേരിടുമ്പോള്‍, പ്രായോഗികവും വൈകാരികവുമായ പിന്തുണയോടെ ഒരാള്‍ ചാരത്തുള്ളത് സഹായകരമാണ്. നമുക്ക് ശക്തിയും ഉദ്ദേശ്യവും ആശ്വാസവും നല്‍കാന്‍ ഈ ബന്ധങ്ങള്‍ക്കു കഴിയും.

ജീവിത വൈഷമ്യങ്ങളുടെ കടുപ്പമേറിയ മഞ്ഞുപ്രതലത്തില്‍ നാം വീഴുമ്പോള്‍, ഒരു സഹായ ഹസ്തം സമീപത്തുണ്ടോ? എങ്കില്‍ അതു ദൈവത്തില്‍ നിന്നുള്ളതാകും. അല്ലെങ്കില്‍ ഒരുവനു സ്നേഹിതനെ ആവശ്യമുണ്ടെങ്കില്‍, അവരെ താങ്ങുന്നതിനുള്ള ദൈവത്തിന്‍റെ ഉത്തരമാകാന്‍ നമുക്കു കഴിയുമോ? ഒരു കൂട്ടാളി ആകുന്നതിലൂടെ നമുക്ക് ഒന്നു കണ്ടെത്താന്‍ കഴിയും. നമ്മുടെ കാലുകളിലേക്ക് നമ്മെ ഉയര്‍ത്തി നിര്‍ത്താന്‍ സമീപത്താരും ഇല്ലെന്നു തോന്നിയാലും ദൈവം നമ്മുടെ ഏറ്റവും അടുത്ത സഹായമാണ് എന്ന അറിവില്‍ ആശ്വാസം കണ്ടെത്താന്‍ നമുക്കു കഴിയും (സങ്കീര്‍ത്തനം 46:1). അവനിലേക്കു നാം കരമുയര്‍ത്തുമ്പോള്‍, തന്‍റെ ഉറപ്പുള്ള കരത്താല്‍ നമ്മെ നേരെ നിര്‍ത്താന്‍ അവന്‍ തയ്യാറാണ്.

ക്രിസ്തുമസിലെ ചോദ്യങ്ങള്

കലണ്ടര് ഡിസംബറിലേക്ക് മറിയുന്നതിനു മുമ്പു തന്നെ, ക്രിസ്തുമസിന്റെ ആഹ്ലാദം വടക്കന് പ്രദേശത്തുള്ള ഞങ്ങളുടെ പട്ടണത്തില് ആരംഭിച്ചു കഴിയും. ഒരു മെഡിക്കല് ഓഫീസ് അതിന്റെ പരിസരത്തുള്ള മരങ്ങളും ചെടികളുമെല്ലാം വിവിധ വര്ണ്ണത്തിലുള്ള വിളക്കുകളാല് അലങ്കരിച്ച് വര്ണ്ണാഭമാര്ന്ന പ്രകൃതിഭംഗിയൊരുക്കും. മറ്റൊരു ബിസിനസ് സ്ഥാപനം അതിന്റെ കെട്ടിടത്തെ ഒരു ബൃഹത്തായ സമ്മാനപ്പൊതിപോലെ അലങ്കരിക്കും. ക്രിസ്തുമസിന്റെ ആത്മാവിന്റൈ തെളിവുകള് ഇല്ലാത്ത ഒരിടവും നിങ്ങള്ക്കു കാണാന് കഴികയില്ല-കുറഞ്ഞപക്ഷം ക്രിസ്തുമസ് വ്യാപാരമെങ്കിലും കാണും.

ചിലയാളുകള്ക്ക് ഈ വിപുലമായ പ്രദര്ശനങ്ങള് ഇഷ്ടമാണ്. മറ്റു ചിലര് നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. എങ്കിലും പ്രധാന ചോദ്യം മറ്റുള്ളവര് എങ്ങനെ ക്രിസ്തുമസിനെ ആഘോഷിക്കുന്നു എന്നതല്ല. മറിച്ച് നമ്മെ സംബന്ധിച്ച് ആഘോഷങ്ങളുടെ അര്ത്ഥം എന്താണ് എന്നതാണ്.

തന്റെ ജനനത്തിന് മുപ്പതു വര്ഷങ്ങള്ക്കു ശേഷം യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, "നിങ്ങള് മനുഷ്യപു

ത്രനെ ആര് എന്നു പറയുന്നു?" (മത്തായി 16:13). മറ്റുള്ളവരുടെ പ്രതികരണങ്ങള് അവര് അവനോടു പറഞ്ഞു: യോഹന്നാന് സ്നാപകന്, യിരെമ്യാവ്, മറ്റൊരു പ്രവാചകന്. യേശു അതിനെ വ്യക്തിപരമാക്കി: "നിങ്ങളോ എന്നെ ആര് എന്നു പറയുന്നു?" (വാ. 15). പത്രൊസിന്റെ മറുപടി: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" (വാ. 16).

ഈ വര്ഷം, ശിശു യഥാര്ത്ഥത്തില് ആരെന്നുപോലും ചിന്തിക്കാതെ അനേകര് ക്രിസ്തുമസ് ആഘോഷിക്കും. അവരുമായി നാം ഇടപെടുമ്പോള് ഈ നിര്ണ്ണായക ചോദ്യങ്ങള് പരിഗണിക്കാന് അവരെ നമുക്കു സഹായിക്കാം: ക്രിസ്തുമസ് എന്നത് ഒരു തൊഴുത്തില് ജനിച്ച കേവലം ഒരു ശിശുവിനെ സംബന്ധിച്ച ആഹ്ലാദം പകരുന്ന കഥ മാത്രമാണോ? അതോ നമ്മുടെ സ്രഷ്ടാവ് വാസ്തവമായി തന്റെ സൃഷ്ടിയെ സന്ദര്ശിക്കുകയും നമ്മിലൊരുവന് ആകുകയും ചെയ്തതാണോ?

നിങ്ങള് ആയിരിക്കുന്നതിനു നന്ദി!

കാന്സര് സെന്ററില് എന്റെ അമ്മയുടെ പരിചാരികയായി ഞാന് സേവനം അനുഷ്ഠിച്ചപ്പോള്, ഹാളിന്റെ അങ്ങേയറ്റത്തുള്ള മുറിയില് തന്റെ ഭര്ത്താവ് ഫ്രാങ്കിനെ പരിചരിക്കാന് നിന്ന ലോറിയെ ഞാന് പരിചയപ്പെട്ടു. കൂട്ടിരുപ്പുകാര്ക്കുള്ള പൊതുവായ മുറിയില് ഞങ്ങള് ഒരുമിച്ച് സംസാരിക്കുകയും ചിരിക്കുകയും കരയുകയും പ്രാര്ത്ഥിക്കുകയും ചെയ്തു. ഞങ്ങള് ഞങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്ന ജോലിയില് പരസ്പരം പിന്താങ്ങുന്നതില് ഞങ്ങള് സന്തോഷം കണ്ടെത്തി.

ഒരു ദിവസം, പച്ചക്കറി വാങ്ങുവാന് പോകുന്നതിനുള്ള സൗജന്യ വാഹനം എനിക്കു കിട്ടിയില്ല. അന്നു വൈകിട്ട് തന്റെ കാറില് എന്നെ കടയില് കൊണ്ടുപോകാമെന്ന് ലോറി വാഗ്ദാനം ചെയ്തു. കൃതജ്ഞതാ പൂര്വ്വം കണ്ണു നിറഞ്ഞ് ഞാനതു സ്വീകരിച്ചു. "നീ ആയിരിക്കുന്നതില് നന്ദി" ഞാന് പറഞ്ഞു. അവള് ഒരു സ്നേഹിതയെന്ന നിലയില് എന്നെ സഹായിച്ചതിനല്ല, ഒരു വ്യക്തിയെന്ന നിലയില് അവള് ആരായിരിക്കുന്നു എന്നതിനാണ് ഞാന് നന്ദിയുള്ളവളായിരുന്നത്.

ദൈവം എന്തു ചെയ്യുന്നു എന്നതിനല്ല, അവന് ആരായിരിക്കുന്നു എന്നതിനുള്ള കൃതജ്ഞതയാണ് സങ്കീര്ത്തനം 100 വെളിപ്പെടുത്തുന്നത്. "സകല ഭൂവാസികളെയും" (വാ. 1) "സന്തോഷത്തോടെ യഹോവയെ സേവിക്കുവാന്" (വാ. 2) "യഹോവ തന്നെ ദൈവം" (വാ. 3) എന്നറിയുവാനും സങ്കീര്ത്തനക്കാരന് ആഹ്വാനം ചെയ്യുന്നു. "അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവാന്" (വാ. 4) നമ്മുടെ സ്രഷ്ടാവ് നമ്മെ തന്റെ സന്നിധിയിലേക്കു ക്ഷണിക്കുന്നു. "അവന് നല്ലവനും അവന്റെ ദയ എന്നേക്കുമുള്ളതും" "അവന്റെ വിശ്വസ്തത തലമുറതലമുറയായി ഇരിക്കുന്നതിനാലും" (വാ. 5) നമ്മുടെ കര്ത്താവ് നമ്മുടെ തുടര്മാനമായ നന്ദികരേറ്റലിന് അര്ഹനാണ്.

ദൈവം എല്ലായ്പോഴും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും നമ്മെ ആഴമായി സ്നേഹിക്കുന്ന പിതാവും ആണ്. നമ്മുടെ ഹൃദയംഗമവും സന്തോഷപൂരിതവുമായ കൃതജ്ഞത അവന് അര്ഹിക്കുന്നു.

ഒരു സുരക്ഷിത സ്ഥാനം

ഞാനും എന്റെ സഹോദരങ്ങളും വെസ്റ്റ് വിര്ജീനിയയിലെ വൃക്ഷനിബിഡമായഒരു മലഞ്ചരിവിലാണ് വളര്ന്നത്. ഞങ്ങളുടെ ഭാവന ചിറകുവിരിക്കുന്നതിന് അനുയോജ്യമായ പ്രകൃതി ഭംഗിയായിരുന്നു ആ പ്രദേശത്തിനുണ്ടായിരുന്നത്. ടാര്സനെപ്പോലെ വള്ളിപ്പടര്പ്പുകളില് ഊഞ്ഞാലാടിയും സ്വിസ് കുടുംബാംഗമായ റോബിന്സണെപ്പോലെ മരവീടുകള് നിര്മ്മിച്ചും ഞങ്ങള് വായിച്ച കഥകളിലെയും കണ്ട സിനിമകളിലെയും ചിത്രീകരണങ്ങള് അനുകരിച്ച് ഞങ്ങള് കളിക്കുമായിരുന്നു. ഞങ്ങളുടെ ഇഷ്ട വിനോദങ്ങളിലൊന്ന്, ഒരു കോട്ട നിര്മ്മിച്ചിട്ട് അതിനുള്ളില് ഞങ്ങള് ആക്രമണങ്ങളില്നിന്ന് സുരക്ഷിതരായി ഇരിക്കുന്നു എന്ന് അഭിനയിക്കുകയായിരുന്നു. വര്ഷങ്ങള്ക്കുശേഷം, എന്റെ മക്കള് പുതപ്പുകളും ഷീറ്റുകളും തലയിണകളും ഉപയോഗിച്ച് കോട്ടകള് -സാങ്കല്പിക ശത്രുക്കള്ക്കെതിരെ അവരുടെ സ്വന്തം "സുരക്ഷിത സ്ഥാനങ്ങള്" - നിര്മ്മിച്ചു. നിങ്ങള്ക്ക് സുരക്ഷിതത്വവും സംരക്ഷണവും അനുഭവിക്കാന് കഴിയുന്ന ഒരിടം വേണമെന്നുള്ളത് സഹജമായ സ്വഭാവമാണ്.

യിസ്രായേലിന്റെ കവിയും സംഗീതജ്ഞനുമായിരുന്ന ദാവീദ് ഒരു സുരക്ഷിത സ്ഥാനം അന്വേഷിച്ചപ്പോള് ദൈവത്തെയാണ് നോക്കിയത്. സങ്കീര്ത്തനം 46:1-2 പറയുന്നു, "ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില് അവന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ... നാം ഭയപ്പെടുകയില്ല." ദാവീദിന്റെ ജീവിതത്തെക്കുറിച്ചുള്ള പഴയ നിയമ വിവരണങ്ങളും അവന് നേരിട്ട നിരന്തരമായ ഭീഷണികളും നിങ്ങള് നോക്കിയാല്, ഈ വാക്കുകള് ദൈവത്തിലുള്ള ഉറപ്പിന്റെ അതിശയകരമായ നില വെളിപ്പെടുത്തുന്നു. ആ ഭീഷണികളുടെ നടുവിലും താന് അവനില് തന്റെ യഥാര്ത്ഥ സുരക്ഷിതത്വം കണ്ടെത്തിയെന്ന് ദാവീദ് ഉറപ്പിച്ചു.

ഇത് ഉറപ്പ് നമുക്കും കണ്ടെത്താന് കഴിയും. നമ്മെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്നു വാഗ്ദത്തം ചെയ്ത ദൈവത്തെയാണ് (എബ്രായര് 13:5) നാം ദിനംതോറും നമ്മുടെ ജീവിതത്തെ ഭരമേല്പിച്ചിരിക്കുന്നത്. അപകടം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെങ്കിലും നമ്മുടെ ദൈവം നമുക്കു സമാധാനവും ഉറപ്പും നല്കുന്നു-ഇപ്പോഴും എന്നേക്കും. അവനാണു നമ്മുടെ സുരക്ഷിത സ്ഥാനം.